രാഹുൽ ഗാന്ധി രണ്ടു മണ്ഡലത്തിൽ ജനവിധി തേടുന്നതോടെ വയനാട് ലോക്സഭ മണ്ഡലവും ശ്ര ദ്ധാകേന്ദ്രമാകുകയാണ്. ഇരട്ട മണ്ഡലം തേടിപ്പോകുന്ന പ്രധാനമന്ത്രി സ്ഥാനാർഥികളും നേതാക്കളും മുൻ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തുമുണ്ട്. ജനപ്രാതിനിധ്യ നിയമം 1996ല്‍ ഭ േദഗതി ചെയ്യും മുമ്പ് ഒരാള്‍ക്ക് എത്ര മണ്ഡലങ്ങളിലേക്കു വേണമെങ്കിലും മത്സരിക്കാമായിരുന്നു. 1985ല്‍ എന്‍.ടി.ആര് മൂന്നു നിയമസഭ മണ്ഡലങ്ങളിലേക്കു മത്സരിച്ചിരുന്നു.
1971ല്‍ ഒഡിഷയില്‍ ബിജു പട്നായിക് ഒരേസമയം നാലു നിയമസഭ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കും മത്സരിച്ചു. നിലവിൽ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 33 പ്രകാരം ഒരേസമയം രണ്ടു സീറ്റില്‍ മത്സരിക്കാന്‍ ഒരാള്‍ക്ക് കഴിയും. എന്നാല്‍, ജയിച്ചാല്‍ ഒരു മണ്ഡലത്തെ മാത്രം പ്രതിനിധാനം ചെയ്യാനേ സാധിക്കൂ. ലോക്സഭ തെരെഞ്ഞടുപ്പ് ചരിത്രത്തിൽ ആദ്യ ഇരട്ടവിജയത്തിെൻറ ബഹുമതി ഹിന്ദു മഹാസഭ നേതാവ് വി.ജി. ദേശ്പാണ്ഡെക്കാണ്. 1952ൽ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തന്നെയാണ് ദേശ്പാണ്ഡെ രണ്ടു മണ്ഡലങ്ങളിലും വിജയിച്ചത്. മധ്യപ്രദേശിലെ ഗ്വാളിേയാർ, ഗുണ മണ്ഡലങ്ങളിൽ നിന്നായിരുന്നു വിജയം. അവസാനം ഗ്വാളിേയാർ ഉപേക്ഷിച്ച് ഗുണയിൽ എം.പിയായി തുടർന്നു.
ഇന്ദിര ഗാന്ധിയാണ് രണ്ടു മണ്ഡലങ്ങളിൽനിന്ന് ഒരേസമയം ജയം കണ്ട ആദ്യ പ്രധാനമന്ത്രി. 1980ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്നും ആന്ധ്രയിലെ മേഡക്കിൽ നിന്നുമാണ് ഇന്ദിര ഗാന്ധി ജയിച്ചുകയറിയത്. 1977ലെ ജനത തരംഗത്തിൽ റായ്ബറേലിയിൽ തോറ്റതിനെ തുടർന്നാണ് രണ്ടു സംസ്ഥാനങ്ങളിൽ ഇന്ദിര ഒരേസമയം മത്സരിച്ചത്. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, എ.ബി. വാജ്പേയി എന്നിവരും രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചു ജയിച്ചവരാണ്. നരസിംഹറാവു 1996ൽ ആന്ധ്രപ്രദേശിലെ നന്ദ്യാലിൽനിന്നും ഒഡിഷയിലെ ബെഹ്റാംപുരിൽനിന്നും ജയിച്ചു. 1996ൽ തന്നെ ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്നും ഉത്തർപ്രദേശിലെ ലഖ്നോവിൽ നിന്നുമാണ് വാജ്പേയി ജയിച്ചത്.
1999ൽ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിൽനിന്നും കർണാടകയിലെ ബെല്ലാരിയിൽനിന്നും ജയിച്ചു. സമാജ്വാദി അധ്യക്ഷൻ മുലായംസിങ് യാദവ് 1999ൽ ഉത്തർപ്രദേശിലെ സംഭാലിൽനിന്നും കന്നൗജിൽനിന്നും മത്സരിച്ചു ജയിച്ചു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പിയിലെ വാരാണസിയിൽനിന്നും ഗുജറാത്തിലെ വഡോദരയിൽനിന്നും ജയം കണ്ടു. പിന്നീട് വഡോദര ഒഴിവാക്കി വാരാണസി എം.പിയായി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.