ന്യൂഡൽഹി: ഇന്ത്യയൂം ബ്രിട്ടനുമായുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാക്കുന്നതിന് രണ്ടു ദി വസത്തെ സന്ദർശനത്തിനായി ചാൾസ് രാജകുമാരൻ ഡൽഹിയിൽ. 70കാരനായ അദ്ദേഹം 10ാം തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്. സിഖ് മത സ്ഥാപകൻ ഗുരുനാനാക്കിെൻറ 550ാം ജന്മവാർഷിക വേള പ് രമാണിച്ച് ബംഗ്ലാസാഹിബ് ഗുരുദ്വാര ചാൾസ് സന്ദർശിച്ചു.
ആചാരമനുസരിച്ച് തൂവാലകൊണ്ട് തല മറച്ച് ഗുരുദ്വാരയിൽ കയറിയ അദ്ദേഹം പൊതുഅടുക്കളയായ ലങ്കാറിൽ മറ്റുള്ളവർക്കൊപ്പം സേവന സന്നദ്ധനായി ചപ്പാത്തി ചുടുന്നതിൽ പങ്കാളിയായി.
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് മജീന്ദർസിങ് സിർഹ അദ്ദേഹത്തിന് കൃപാൺ സമ്മാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചർച്ച നടത്തിയ ചാൾസ് നേരത്തേ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെത്തി കാലാവസ്ഥ പ്രവചനത്തിെൻറ നൂതന മാർഗങ്ങൾ ചോദിച്ചറിഞ്ഞു.
ചുഴലിക്കാറ്റിനെക്കുറിച്ച പ്രവചനം റഡാർ, ഉപഗ്രഹം, ഡോപ്ലാർ റഡാർ തുടങ്ങിയവയുടെ സഹായത്തോടെ കൂടുതൽ കൃത്യതയോടെ നടത്താൻ ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിനുള്ള കഴിവ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര അദ്ദേഹത്തോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.