അഞ്ചാം ക്ലാസുകാരിയെ വിവസ്ത്രയാക്കി; സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ചാം ക്ലാസുകാരിയെ വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം.

സെപ്തംബര്‍ 15നായിരുന്നു സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അധ്യാപകനായ റിസ്വാന്‍ അഹമ്മദ് കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പിന്നാലെ ബലമായി കുട്ടിയെ ക്ലാസില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ ബലം പ്രയോഗിച്ച് ക്ലാസ് മുറിയില്‍ കയറ്റിയ ശേഷം കുട്ടിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെ മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.

വിവപരമറിഞ്ഞ മാതാപിതാക്കള്‍ പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - principal arrested for stripping and touching class 5 student's private parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.