ലഖ്നോ: സ്കൂളിൽ ചില വിദ്യാർഥികൾ നമസ്കരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. താക്കൂർഗഞ്ച് മേഖലയിലെ നേപ്പിയർ റോഡിലുള്ള പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ മീര യാദവിനാണ് സസ്പെൻഷൻ. അധ്യാപികമാരായ തെഹ്സീൻ ഫാത്തിമക്കും മംമ്ത മിശ്രക്കും കർശന താക്കീതും നൽകി.
വെള്ളിയാഴ്ചയാണ് സംഭവം. പിറ്റേദിവസം ചില ഹിന്ദുത്വ സംഘടനകൾ സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ദിനേശ് കത്യാറാണ് അന്വേഷണം നടത്തിയത്. വകുപ്പുതല നിർദേശങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്കൂളിൽ ഉണ്ടായതെന്ന് വിദ്യാഭ്യാസവകുപ്പ് ജില്ല മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.