ന്യൂഡൽഹി: ഭരണഘടന പ്രകാരം സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് ഖെഹാർ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് തുടർച്ചയായി ദിവസങ്ങളോളം വാദം കേട്ടതിനൊടുവിൽ ആഗസ്റ്റ് രണ്ടിന് കേസിൽ വിധിപറയുന്നത് നീട്ടിവെച്ചിരുന്നു. വിവിധ സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭ്യമാക്കാൻ ആധാർ നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച പരാതികളിൽ വാദം കേൾക്കുന്നതിനിടെയാണ് വിഷയം ഉയർന്നത്. സ്വകാര്യത സംബന്ധിച്ച് വാദംകേൾക്കാൻ വലിയ ബെഞ്ച് ആവശ്യമാണെന്ന് മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചു. ഇതുപ്രകാരം ആദ്യം അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്കും തുടർന്ന് ജൂലൈ 18ന് ഒമ്പതംഗ ബെഞ്ചിലേക്കും കേസ് മാറുകയായിരുന്നു. ആറും എട്ടും അംഗങ്ങളുള്ള ബെഞ്ചുകൾ നേരത്തേ സമാനമായി വിധിപറഞ്ഞ കേസുകൾ പരിഗണിക്കാനാണ് ഇത്രയും കൂടുതൽ അംഗങ്ങളുള്ള ബെഞ്ച് വേണ്ടിവന്നത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, എസ്.എ ബോബ്ഡെ, ആർ.കെ. അഗ്രവാൾ, ആർ.എഫ്. നരിമാൻ, എ.എം. സപ്റെ, ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ. കൗൾ, എസ്. അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ.
കേസിൽ അനുകൂലിച്ചും പ്രതികൂലിച്ചും അണിനിരന്നതാകെട്ട, പ്രമുഖ അഭിഭാഷകരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അരവിന്ദ് ദത്താർ, കപിൽ സിബൽ, ഗോപാൽ സുബ്രമണ്യം, ശ്യാം ദിവാൻ, ആനന്ദ് ഗ്രോവർ, സി.എ. സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയ പ്രമുഖരും.
ആധാറിനുവേണ്ടി ശേഖരിച്ച സ്വകാര്യവിവരങ്ങൾ പൊതുമേഖലയിൽ ലഭ്യമാക്കുന്നത് ദുരുപയോഗത്തിന് കാരണമായേക്കുമെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാേങ്കതികത ഏറെ വികസിച്ച കാലത്ത് സ്വകാര്യതക്കുവേണ്ടിയുള്ള പോരാട്ടം ‘പാഴായ യുദ്ധ’മാകുമെന്നും നിരീക്ഷിച്ചു.
എന്നാൽ, സ്വകാര്യത പരമമായ അവകാശമാണെന്ന് കണക്കാക്കാനാവില്ലെന്ന് മറ്റൊരിക്കൽ ഇതേ കോടതി അഭിപ്രായെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.