സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് ബോണ്ട് വാങ്ങാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകൾ വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണെന്നും ഇത് വാങ്ങാനാകില്ലെന്നും സുപ്രീംകോടതി. സർവിസിലുള്ളവർ പഠനം നടത്തുമ്പോൾ സർക്കാറിന് ബോണ്ട് വാങ്ങാമെന്നല്ലാതെ മറ്റാർക്കും അതിന് അധികാരം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പഠനം പൂർത്തിയായശേഷം ഒരു വർഷം തങ്ങളുടെ കോളജിൽ സേവനംചെയ്യുകയോ അല്ലെങ്കിൽ അഞ്ചുലക്ഷം രൂപ ബോണ്ട് നൽകുകയോ വേണം എന്നായിരുന്നു സ്വകാര്യ മെഡിക്കൽ കോളജിന്റെ ആവശ്യം.

Tags:    
News Summary - Private medical colleges cannot buy bonds - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.