ന്യൂഡൽഹി: തിരുവനന്തപുരം-കണ്ണൂർ അടക്കം രാജ്യത്തെ തിരക്കേറിയ പാതകളിൽ സ്വകാര്യ യാ ത്രാ ട്രെയിനുകൾ ഒാടിക്കാൻ റെയിൽവേ പദ്ധതി. 500 കി.മീറ്റർ ദൂരപരിധിക്ക് താഴെയുള്ള തിര െഞ്ഞടുത്ത പാതകളിൽ ചില യാത്രാ ട്രെയിനുകളുടെ നടത്തിപ്പുചുമതലയാണ് സ്വകാര്യ ഏജൻസിക്ക് കൈമാറാൻ റെയിൽവേ ആലോചിക്കുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഡൽഹി- ലഖ്നോ, പ്രധാന തീർഥാടന പാതയായ മുംബൈ-ഷിർദി എന്നിവിടങ്ങളിൽ പദ്ധതി ഉടൻ നടപ്പാക്കിയേക്കും.
തിരുവനന്തപുരം-കണ്ണൂർ, ബംഗളൂരു-ചെന്നൈ, മുംബൈ-അഹ്മദാബാദ് തുടങ്ങിയ പാതകളും റെയിൽവേയുടെ സജീവ പരിഗണനയിലുണ്ട്. ട്രെയിനുകൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിന് 100 ദിവസത്തിനകം അപേക്ഷ ക്ഷണിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. റെയിൽവേയുടെ ഒാൺലൈൻ ടിക്കറ്റ് വിൽപനയടക്കമുള്ളവ കൈകാര്യംചെയ്യുന്ന െഎ.ആർ.സി.ടി.സിക്ക് പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ട്രെയിനുകൾ ഉടൻ കൈമാറും.
ടിക്കറ്റ് നിരക്ക് എത്രയെന്ന് അവർക്ക് തീരുമാനിക്കാം. നിശ്ചിത കാലയളവ് കണക്കാക്കി ഒരോ റൂട്ടിലും നിശ്ചിയിക്കുന്ന തുക ഒറ്റത്തവണയായി റെയിൽവേ െഎ.ആർ.സി.ടി.സിയിൽനിന്ന് ഇൗടാക്കും. അതേസമയം, റെയിൽവേ ബോർഡ് നീക്കത്തിൽ യൂനിയനുകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.