പ്രിയങ്ക പാർട്ടിയെ നയിക്കാൻ അനുയോജ്യ; അധ്യക്ഷൻ നെഹ്​റു കുടുംബത്തിൽ നിന്നല്ലെങ്കിൽ കോൺഗ്രസ്​ പിളരും- നട്​വർ സിങ്​

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോൺഗ്രസ്​ അധ്യക്ഷ സ്ഥാനത്തെത്തിയാൽ 24 മണിക്കൂറിനു ള്ളിൽ പാർട്ടി പിളരുമെന്ന്​ മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്.രാഹുല്‍ ഗാന്ധിയുട െ രാജിയോടെ പാർട്ടിയുടെ നിലനിൽപ് ചോദ്യം​ ചെയ്യപ്പെട്ടിരിക്കയാണ്​. പാർട്ടി ശക്തമായി തുടരണമെങ്കിൽ ഏറ്റവും നേരത്തെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കണം. 134 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധി പാർട്ടിയെ അനയിക്കുന്നതിന്​ അന​ുയോജ്യയാണ്​. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും തുടർന്നുള്ള സംഭവങ്ങളും പാര്‍ട്ടിയെ നയിക്കാനുള്ള അവരുടെ പ്രാഗത്ഭ്യമാണ് തെളിയിക്കുന്നതെന്ന് നട്‌വര്‍ സിങ് പറഞ്ഞു. എന്നാൽ രാജി സമർപ്പിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞത്​ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ കോൺഗ്രസ്​ അധ്യക്ഷനാകുമെന്നാണ്​. ആ തീരുമാനം മാറ്റാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിയങ്ക നൂറു ശതമാനം സ്വീകാര്യയാണെന്നും അവര്‍ തന്നെ അധ്യക്ഷയാകണമെന്നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റാരെങ്കിലും നേതൃത്വത്തിലേക്കു വന്നാല്‍ എതിര്‍പ്പുകളുണ്ടാമെന്നും പാര്‍ട്ടി അസ്ഥിരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ മകനും എം.പിയുമായ അഭിജിത്ത്​ മുഖർജിയും പ്രിയങ്ക പാർട്ടി നേതൃസ്ഥാനത്തേക്ക്​ വരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി രാജിവെച്ച്​ മാസം പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന്​ പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന്​ ഉയർന്നു കഴിഞ്ഞു.

Tags:    
News Summary - Priyanka Fit to Lead, Congress Will Split Within 24 Hours Under Non-Gandhi Chief- Natwar Singh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.