ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദിയും അമിത്ഷായും വിശ്വസിക്കുന്നുണ്ടോ‍‍? -പ്രിയങ്ക

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി മുൻമുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയ ും ഉമർ അബ്ദുല്ലയെയും അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇ പ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ എന്ന് പ്രിയങ്ക ട്വിറ്ററിൽ ചോദിച്ച ു.

മുൻമുഖ്യമന്ത്രിയെ അടക്കം അറസ്റ്റ് ചെയ്തിട്ട് 15 ദിവസമായി. സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും അവരെ അനുവദിക്കുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ? -പ്രിയങ്ക ട്വീറ്റിൽ ചോദിക്കുന്നു.

വാർത്താ സമ്മേളനം നടത്താനെത്തിയ ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് രവീന്ദർ ശർമയെയും, സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെയും പ്രിയങ്ക ട്വീറ്റിൽ വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റമാണോയെന്നും പ്രിയങ്ക വിമർശിച്ചു. അറസ്റ്റിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

Tags:    
News Summary - priyanka-gandhi-arrest-of-congress-leaders-in-kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.