രണ്ടാം തരം​ഗത്തിനിടയിലും ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സർക്കാർ, വിമർശനവുമായി പ്രിയങ്ക

ന്യൂഡൽഹി:  കോവിഡ് രണ്ടാം തരം​ഗത്തിനിടയിലും ആശുപത്രികളിലെ ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ ബെഡുകൾ‌ കുറക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. 2020 സെപ്റ്റംബർ‌ മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ മോദി സർക്കാർ 36 ശതമാനം ഓകിസിജൻ ബെഡുകളും 46 ശതമാനം ഐസിയു ബെഡുകളും 28 ശതമാനം വെന്റിലേറ്റർ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ആരോ​ഗ്യവിദ​ഗ്ധരും പാർലമെന്ററി കമ്മറ്റിയും രണ്ടാം തരം​ഗത്തിൽ കൂടുതൽ ബെഡുകൾ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് -പ്രിയങ്ക ചോദിച്ചു.



Tags:    
News Summary - Priyanka Gandhi, Covid hospital, covid 19, Covid hospital bed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.