സോൻഭദ്ര (ഉത്തർപ്രദേശ്): ഒന്നര ദിവസത്തെ പ്രതിഷേധത്തിനുശേഷം ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പ്രവേശിക്കാനാകാതെ പ്രി യങ്കാ ഗാന്ധി വാദ്ര മടങ്ങി. പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത ചുനാർ ഗസ്റ്റ് ഹൗസിലേക്ക് വെടിവെപ്പിൽ മരിച്ചവരുടെ ബന്ധുക്കളെത്തിയിരുന്നു. പൊലീസ് അനുവദിച്ച ഏതാനും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എ.ഐ.സി.സി ജന. സെക് രട്ടറി മടങ്ങാൻ തീരുമാനിച്ചത്.
ലക്ഷ്യം നിറവേറ്റിയെന്നും കൊല്ലപ്പെട്ട മുഴുവൻ പേരുടെയും ബന്ധുക്കളെ കാണാൻ താൻ തിരികെ വരുമെന്നും ഡൽഹിയിലേക്ക് മടങ്ങവെ പ്രിയങ്ക പറഞ്ഞു. കൊല്ലപ്പെട്ടവരുെട കുടുംബങ്ങൾക്ക് കോൺഗ്രസ് 10 ലക്ഷം രൂപ നൽകുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ മൂന്ന് സ്ത്രീകളടക്കം പത്ത് ആദിവാസികളെ ഭൂമിയുടെ പേരിൽ ഗ്രാമമുഖ്യനും കൂട്ടാളികളും വെടിവെച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞു. ഇതിനെതിരെ 24 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ അറസ്റ്റ് ചെയ്ത് ചുനാർ ഗസ്റ്റ് ഹൗസിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.