ന്യൂഡൽഹി: തണുത്തുവിറക്കുന്ന രാത്രിയിലും സമരവീര്യം വിടാതെ അതിർത്തിയിൽ സമരം തുടരുന്ന കർഷകർ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണയെ സ്വാഗതം ചെയ്തു. ഒരു ഭാഗത്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്ന കേന്ദ്ര സർക്കാർ മറുഭാഗത്ത് ഇൻറർനെറ്റ് വിഛേദിക്കുന്നത് ചോദ്യം ചെയ്ത കർഷകർ അതിർത്തിയിൽ അടിയന്തരമായി ഇൻറർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
കർഷകർക്ക് പുറമെ പരീക്ഷയടുത്ത വിദ്യാർഥികളും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരും ഇതുമൂലം ഏറെ പ്രയാസം നേരിടുന്നുണ്ട്. 125 കർഷകർക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 26ന് കാണാതായ സമരക്കാരിൽ 21 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. കർഷക സമരത്തെ കക്ഷിരാഷ്ട്രീയവുമായി കുട്ടികെട്ടരുതെന്നും ഒരു രാഷ്ട്രീയ നേതാവിനെയും ഇന്നു വരെ സമരവേദിയിൽ പ്രസംഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും സംയുക്ത കിസാൻ മോർച്ച വാർത്തക്കുറിപ്പിൽ ഒാർമിപ്പിച്ചു.
ജനുവരി 26ലെ െപാലീസ് നടപടിക്കിടയിൽ കൊല്ലപ്പെട്ട കർഷകൻ നവ്രീത് സിങ്ങിെൻറ സംസ്കാര ചടങ്ങിൽ സംയുക്ത കിസാൻ മോർച്ച നേതാക്കൾ സംബന്ധിച്ചു. സിങ്ങിെൻറ കുടുംബത്തെ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു. ''നിങ്ങൾ ഒറ്റക്കല്ലെന്ന് പറയാനാണ് ഇവിടെ വന്നതെന്ന് പ്രിയങ്ക കുടുംബത്തോട് പറഞ്ഞു.
''രാജ്യത്തെ ഒാരോ മനുഷ്യനും നിങ്ങൾക്കൊപ്പമാണ്. ഏതു മതക്കാരനുമാകെട്ട രാജ്യത്തെ ഒാരോ കർഷകനും നിങ്ങൾക്കൊപ്പമാണ്.'' -പ്രിയങ്ക പറഞ്ഞു. ട്രാക്ടർ പരേഡിനിടെ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശരിയായ അന്വേഷണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ ആവശ്യെപ്പട്ടു.
ഇൗ മാസം ആറിന് മൂന്നു മണിക്കൂർ നേരം രാജ്യവ്യാപകമായി സ്തംഭിപ്പിക്കാൻ കർഷകർ ആഹ്വാനം ചെയ്ത ''ചക്ക ജാമി''ൽനിന്ന് ഡൽഹിയെ ഒഴിവാക്കിയതായി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. എന്നാൽ, ചക്കാ ജാം പൂർണമായും ഉപേക്ഷിക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ആവശ്യപ്പെട്ടു.
അതിനിടെ, ഗാസിപുരിൽ തങ്ങൾ േറാഡിൽ പാകിയ ആണികൾ എടുത്തുമാറ്റിയതല്ലെന്നും സ്ഥലം മാറ്റി സ്ഥാപിച്ചതാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. ആണികൾ പറിച്ച വിഡിയോ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസിെൻറ വിശദീകരണം. അതിർത്തിയിൽ തങ്ങൾ ഒരുക്കിയ സന്നാഹങ്ങൾ അതേ പടി തുടരുന്നുണ്ടെന്നും ഡൽഹി പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ ആണികൾ പറിച്ചുമാറ്റിയ പോലെ മൂന്ന് കാർഷിക നിയമങ്ങളും അവർക്ക് എടുത്തുമാറ്റേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.