ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തന്നോട് ഏറ്റവുമാദ്യം നിർദേശിച്ചയാൾ നെൽസൺ മ ണ്ടേലയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മണ്ടേലയുടെ 101ാം ജന്മവാർഷി ക ദിനത്തിലാണ് പ്രിയങ്ക ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. വർണവെറിക്കെതിരായ പോരാട്ടത്തിെൻറ പ്രതീകവും ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറുമായ മണ്ടേല തെൻറ പ്രചോദനവും വഴികാട്ടിയുമാണെന്നും പ്രിയങ്ക പറഞ്ഞു.
മണ്ടേലയെപ്പോലുള്ള മഹാരഥന്മാരുടെ അഭാവം ലോകത്തിന് ഏറെ അനുഭവപ്പെടുന്ന സമയമാണിത്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സാക്ഷ്യമായിരുന്നു ആ ജീവിതം. എനിക്ക് അങ്കിൾ നെൽസൺ ആയിരുന്നു അദ്ദേഹം. മറ്റാരെങ്കിലും പറയുന്നതിനുമുമ്പ് എന്നോട് രാഷ്ട്രീയത്തിലിറങ്ങാൻ പറഞ്ഞതും അേദ്ദഹമായിരുന്നു’- പ്രിയങ്ക ട്വീറ്റ് ചെയ്തു.
2001ൽ മകനൊപ്പം മണ്ടേലയെ സന്ദർശിച്ച വേളയിലെ ഫോട്ടോയും പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്.
The world misses men like #NelsonMandela more than ever today. His life was a testament to truth, love and freedom.
— Priyanka Gandhi Vadra (@priyankagandhi) July 18, 2019
To me, he was Uncle Nelson (who told me I ought to be in politics long before anyone else did!). He will always be my insipration and my guide. pic.twitter.com/JaPeHkT69g
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.