സോൻഭദ്ര(യു.പി): മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് ജ നറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി അറസ്റ്റിൽ. വാരാണസി സ്വദേശിയായ നിതീ ഷ് കുമാർ പാണ്ഡെ നൽകിയ പരാതിയിൽ സന്ദീപ് സിങ്ങാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച സോൻഭദ്രയിലെത്തിയ പ്രിയങ്കയോട് കശ്മീരിനെപ്പറ്റി ചോദ്യമുന്നയിക്കവെ സന്ദീപ് പിടിച്ചു തള്ളുകയും നിങ്ങൾ ബി.ജെ.പിയുടെ ആളല്ലെയെന്ന് ചോദിച്ച് തട്ടിക്കയറുകയും ചെയ്തുവെന്നാണ് പരാതി. ഭൂമി തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസം 10 ആദിവാസി വിഭാഗക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു പ്രിയങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.