തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ദി​ക​ളി​ൽ കൊ​ണ്ടും കൊ​ടു​ത്തും മോ​ദി​യും പ്രി​യ​ങ്ക​യും

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ദി​ക​ളി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ആ​ക്ര​മ​ണം ക​ന​പ്പി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ൺ​ഗ്ര​സി​​​െൻറ തെ​റ്റാ​യ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ച​താ​ യും ജ​മ്മു-​ക​ശ്​​മീ​രി​ലെ ജ​ന​ങ്ങ​ളോ​ട്​ അ​നീ​തി​ കാ​ണി​ച്ച​താ​യും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, കോ​മ​ഡി സ​ർ​ക്ക​സ്​ അ​വ​സാ​നി​പ്പി​ച്ച്​ രാ​ജ്യ​ത്തി​​​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ണി​യെ​ടു​ക്ക​ണ​മെ​ന്ന്​ ​കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ​പ്രി​യ​ങ്ക ​ഗാ​ന്ധി ഓ​ർ​മി​പ്പി​ച്ചു.
ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ദി​യി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ട​ന്നാ​ക്ര​മ​ണം. 370ാം വ​കു​പ്പ്​ താ​ൽ​ക്കാ​ലി​ക​മാ​യി​ട്ടും നീ​ണ്ട 70 വ​ർ​ഷം കോ​ൺ​ഗ്ര​സ്​ ഒ​ന്നും ചെ​യ്​​തി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഞാ​നാ​ണ്​ ഈ ​താ​ൽ​ക്കാ​ലി​ക വ​കു​പ്പ്​ അ​വ​സാ​നി​പ്പി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ നി​ങ്ങ​ളെ​ന്നെ സ്​​ഥി​ര​മാ​ക്കി​യെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക​മാ​യ ഒ​ന്ന്​ ഇ​നി​യും തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​​ത്​ എ​ന്തി​നാ​ണ്​? നാ​ലു ല​ക്ഷം ക​ശ്​​മീ​രി പ​ണ്ഡി​റ്റു​ക​ളാ​ണ്​ താ​ഴ്​​വ​ര​യി​ൽ​നി​ന്ന്​ വീ​ടു​​വി​ട്ട്​ ഓ​ടി​പ്പോ​ന്ന​ത്. വി​ഭ​ജ​ന കാ​ല​ത്ത്​ ക​ർ​ത്താ​ർ​പൂ​ർ സാ​ഹി​ബ്​ ഗു​രു​ദ്വാ​ര ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ക്കാ​നാ​കാ​തെ വ​ന്ന​ത്​ വ​ലി​യ വീ​ഴ്​​ച​യാ​ണെ​ന്നും 70 വ​ർ​ഷ​മാ​യി ക​ർ​ത്താ​ർ​പൂ​ർ ഗു​രു​ദ്വാ​ര ദ​ർ​ശ​നം ബൈ​നോ​ക്കു​ല​ർ വ​ഴി മാ​ത്ര​മാ​ണ്​ സാ​ധ്യ​മാ​യ​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലാ​യ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ മെ​ച്ച​പ്പെ​ടു​ത്ത​ലാ​ണ് കേ​ന്ദ്ര​ത്തി​​​െൻറ പ​ണി​യെ​ന്നും കോ​മ​ഡി സ​ർ​ക്ക​സ്​ ന​ട​ത്ത​ല​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. നൊ​ബേ​ൽ ജേ​താ​വ്​ അ​ഭി​ജി​ത്​ ബാ​ന​ർ​ജി​ക്കെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലി​​​െൻറ മോ​ശം പ​രാ​മ​ർ​ശ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. അ​ഭി​ജി​ത്​ ബാ​ന​ർ​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ൺ​ഗ്ര​സ്​ ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ മു​ന്നോ​ട്ടു​വെ​ച്ച ‘ന്യാ​യ്​’ പ​ദ്ധ​തി ജ​നം ത​ള്ളി​യ​താ​ണെ​ന്നും നൊ​ബേ​ൽ ​േജ​താ​വ്​ ഇ​ട​ത്​ അ​നു​ഭാ​വി ആ​ണെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​രു​ടെ വ​ലി​യ നേ​ട്ട​ങ്ങ​ളെ കൊ​ച്ചാ​ക്കാ​നാ​ണ്​ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക്​ താ​ൽ​പ​ര്യ​മെ​ന്ന്​ ​പ്രി​യ​ങ്ക ഗാ​ന്ധി തി​രി​ച്ച​ടി​ച്ചു.

Full View
Tags:    
News Summary - priyanka gandhi vadra and narendra modi hi each other in election rallies -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.