തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കൊണ്ടും കൊടുത്തും മോദിയും പ്രിയങ്കയും
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കോൺഗ്രസിനെതിരെ ആക്രമണം കനപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിെൻറ തെറ്റായ നയങ്ങൾ രാജ്യത്തെ നശിപ്പിച്ചതാ യും ജമ്മു-കശ്മീരിലെ ജനങ്ങളോട് അനീതി കാണിച്ചതായും മോദി കുറ്റപ്പെടുത്തി. എന്നാൽ, കോമഡി സർക്കസ് അവസാനിപ്പിച്ച് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ പണിയെടുക്കണമെന്ന് കേന്ദ്ര സർക്കാറിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഓർമിപ്പിച്ചു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ കടന്നാക്രമണം. 370ാം വകുപ്പ് താൽക്കാലികമായിട്ടും നീണ്ട 70 വർഷം കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഞാനാണ് ഈ താൽക്കാലിക വകുപ്പ് അവസാനിപ്പിച്ചത്. അഞ്ചു വർഷത്തേക്ക് നിങ്ങളെന്നെ സ്ഥിരമാക്കിയെങ്കിൽ താൽക്കാലികമായ ഒന്ന് ഇനിയും തുടരാൻ അനുവദിക്കുന്നത് എന്തിനാണ്? നാലു ലക്ഷം കശ്മീരി പണ്ഡിറ്റുകളാണ് താഴ്വരയിൽനിന്ന് വീടുവിട്ട് ഓടിപ്പോന്നത്. വിഭജന കാലത്ത് കർത്താർപൂർ സാഹിബ് ഗുരുദ്വാര ഇന്ത്യയുടെ ഭാഗമാക്കാനാകാതെ വന്നത് വലിയ വീഴ്ചയാണെന്നും 70 വർഷമായി കർത്താർപൂർ ഗുരുദ്വാര ദർശനം ബൈനോക്കുലർ വഴി മാത്രമാണ് സാധ്യമായതെന്നും മോദി കുറ്റപ്പെടുത്തി.
അതേസമയം, തകർച്ചയുടെ പടുകുഴിയിലായ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തലാണ് കേന്ദ്രത്തിെൻറ പണിയെന്നും കോമഡി സർക്കസ് നടത്തലല്ലെന്നും പ്രിയങ്ക പറഞ്ഞു. നൊബേൽ ജേതാവ് അഭിജിത് ബാനർജിക്കെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ മോശം പരാമർശത്തിെൻറ പശ്ചാത്തലത്തിലായിരുന്നു പരാമർശം. അഭിജിത് ബാനർജിയുടെ സഹായത്തോടെ കോൺഗ്രസ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച ‘ന്യായ്’ പദ്ധതി ജനം തള്ളിയതാണെന്നും നൊബേൽ േജതാവ് ഇടത് അനുഭാവി ആണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, മറ്റുള്ളവരുടെ വലിയ നേട്ടങ്ങളെ കൊച്ചാക്കാനാണ് ബി.ജെ.പി നേതാക്കൾക്ക് താൽപര്യമെന്ന് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.