ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് പ്രിയങ്ക ഗാന്ധി

റായ്പൂർ: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. റായ്പൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. "പാർട്ടി സന്ദേശം ഏറ്റെടുത്ത് സർക്കാരിന്‍റെ പരാജയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് സാധിച്ചു. നമുക്ക് മുന്നിൽ ഇനി ഒരു വർഷം മാത്രമേ ബാക്കിയുള്ളു. എല്ലാ പ്രതിപക്ഷ പാർട്ടികളും അവരുടെ പ്രത്യ‍യശാസ്ത്രത്തിൽ നിന്ന് ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം"- പ്രിയങ്ക പറഞ്ഞു.

പാർട്ടിക്ക് വേണ്ടി പോരാടുന്നതിന് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രിയങ്ക അഭിനന്ദിച്ചു. ബി.ജെ.പിയെ നേരിടാൻ നിങ്ങൾക്ക് ധൈര്യമുണ്ടെന്ന് ഞങ്ങൾക്കറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു.

Tags:    
News Summary - Priyanka Gandhi's 2024 Poll Message At Congress Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.