ലഖ്നോ: കോൺഗ്രസ് പ്രവർത്തകരുടെ ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ യു.പിയിൽ തെരഞ ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ എ.െഎ.സി.സി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്നോവിൽ എത്തി. സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, പശ്ചിമ യു.പിയു ടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പം വിമാനത്താവളത്തിൽനിന്ന് പാ ർട്ടി ആസ്ഥാനത്തേക്ക് 25 കി.മീ ദൂരം റോഡ് ഷോയിൽ പെങ്കടുത്ത പ്രിയങ്കയെ കാണാനും അഭിവാദ്യം അർപ്പിക്കാനും ആയിരങ്ങൾ തടിച്ചുകൂടി.
Congress President @RahulGandhi GS Incharges UP East & West @priyankagandhi & @JM_Scindia greet the thousands of well wishers gathered along the path of their roadshow in Lucknow. #NayiUmeedNayaDesh pic.twitter.com/BvDyDjLSAX
— Congress (@INCIndia) February 11, 2019
രാവിലെ മുതൽ തന്നെ പ്രിയങ്കയെ വരവേൽക്കാൽ തലസ്ഥാന നഗരിയിൽ കോൺഗ്രസ് പ്രവർത്തകർ ഒരുക്കം തുടങ്ങിയിരുന്നു. പ്രത്യേകം രൂപകൽപന ചെയ്ത് അലങ്കരിച്ച ട്രക്കിൽ ജനങ്ങളെ അഭിവാദ്യം െചയ്ത് ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങിയപ്പോൾ പ്രിയങ്കയുടെ ചിത്രങ്ങൾ ഉയർത്തി ജനക്കൂട്ടം അഭിവാദ്യം ചെയ്തു.
സിംഹത്തിന് മുകളിൽ യാത്രചെയ്യുന്ന പ്രിയങ്കയുടെ ചിത്രത്തിനു താഴെ ‘ദുർഗ മാത’ എന്ന് കുറിച്ചിരുന്നു. പിങ്ക് നിറമുള്ള പ്രിയങ്കയുടെ ചിത്രമുള്ള ടി-ഷർട്ട് ധരിച്ചവർ ‘പ്രിയങ്ക സേന’ എന്ന ബാനറിലായിരുന്നു അണിനിരന്നത്. ദേശീയത സ്ഫുരിക്കുന്ന ഗാനങ്ങളുടെ അകമ്പടിയോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഒാടി. വഴിയിലുടനീളം പ്രവർത്തകർക്ക് ചായയും വെള്ളവും ഭക്ഷണവും ഒരുക്കിയിരുന്നു.
Lucknow is filled to the brim with Congress supporters that have gathered to see Congress President @RahulGandhi & GS Incharges UP East & West @priyankagandhi & @JM_Scindia during their roadshow. #NayiUmeedNayaDesh pic.twitter.com/HLyaJzg2vF
— Congress (@INCIndia) February 11, 2019
രാഹുലും പ്രിയങ്കയും ഒരുമിച്ച് റോഡ്ഷോയിൽ പെങ്കടുക്കുന്നത് ആദ്യമല്ലെങ്കിലും അമേത്തി, റായ്ബറേലി മണ്ഡലങ്ങൾക്ക് പുറത്ത് ഇത്തരമൊരു റോഡ്ഷോ ആദ്യമായിരുന്നു. ഇതിെൻറ അഘോഷപ്പൊലിമ ലഖ്നോ നഗരത്തിലുടനീളം കാണാമായിരുന്നു.
ഇനി മുതൽ കിഴക്കൻ യു.പിയുടെ മനമറിഞ്ഞ് വിത്തെറിയാൻ പ്രിയങ്ക ഉണ്ടാകുമെന്ന ശുഭാപ്തി പ്രവർത്തകരുടെ ആവേശത്തിൽ പ്രകടമായി. ജനം പ്രതീക്ഷിക്കുന്ന പുതിയ രാഷ്ട്രീയ പന്ഥാവിന് തുടക്കം കുറിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.