ന്യൂഡൽഹി: നെഹ്റു കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിൽനിന്ന് ഒരു കന്നിവോട്ടർ. ഇ ന്നലെ ദൽഹി നിയമസഭ െതരഞ്ഞെടുപ്പിൽ മാധ്യമശ്രദ്ധ നേടിയത് 18 കഴിഞ്ഞ ഈ വോട്ടറായിരു ന്നു; റെഹാൻ രാജീവ് വാദ്ര- കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്ര യുടെയും മകൻ. കഴിഞ്ഞവർഷം 18 വയസ്സ് പൂർത്തിയായിരുെന്നങ്കിലും പരീക്ഷ മൂലം റെഹാന് വോട്ടുചെയ്യാനായില്ല. ലോധി എസ്റ്റേറ്റിലെ പോളിങ്ബൂത്തിൽ കനത്തസുരക്ഷയിലാണ് മാതാപിതാക്കൾക്കൊപ്പം റെയ്ഹാൻ വോട്ടുചെയ്യാനെത്തിയത്.
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ മകൻ പുൽകിതും ആദ്യമായി വോട്ടുചെയ്തു.
വോട്ട് ചെയ്യാൻ 111കാരിയും
ന്യൂഡൽഹി: ശനിയാഴ്ച നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രായംചെന്ന വോട്ടുകാരിയായി 111 വയസ്സുള്ള കലിത്താര മണ്ഡൽ. മകനോടും പേരമകനോടുമൊപ്പം ചിത്തരജ്ഞൻ പാർക്കിലെ പോളിങ് ബൂത്തിൽ രാവിലെ 10ന് എത്തി അവർ വോട്ട് ചെയ്തു. ഇൗ പ്രായത്തിലും വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും ഇതുവരെ എത്ര തവണ വോട്ട് ചെയ്തെന്ന് അറിയില്ലെന്നും കലിത്താര മണ്ഡൽ മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് ചെയ്ത് തിരിച്ച് വീട്ടിലെത്തുന്നതുവരെ കലിത്താര മണ്ഡലിനെ അസി. റിേട്ടണിങ് ഒാഫിസർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.