ദ​ർ​ബാ​റെ​ന്ന സ​ങ്ക​ൽ​പ​മി​ല്ലെ​ങ്കി​ലും ഷ​ഹ​ൻ​ഷാ എ​ന്ന സ​ങ്ക​ൽ​പ​മു​ണ്ട് -രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലെ പേരുമാറ്റത്തിൽ പരിഹാസവുമായി പ്രിയങ്ക

ന്യൂഡൽഹി: രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലെ പ്ര​ധാ​ന ഹാ​ളു​ക​ളു​ടെ പേ​രു മാ​റ്റത്തെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദ​ർ​ബാ​റെ​ന്ന സ​ങ്ക​ൽ​പ​മി​ല്ലെ​ങ്കി​ലും ഷ​ഹ​ൻ​ഷാ (ച​ക്ര​വ​ർ​ത്തി)​ എ​ന്ന സ​ങ്ക​ൽ​പ​മു​ണ്ടെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, രാഹുൽ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഷെഹ്‌സാദ' (രാജകുമാരൻ) പരാമർശത്തിന് 'ഷഹൻഷാ' (രാജാക്കന്മാരുടെ രാജാവ്) എന്ന് പ്രിയങ്ക മറുപടി നൽകിയിരുന്നു.

ദ​ർ​ബാ​ർ ഹാ​ളി​നെ ‘ഗ​ണ​ത​ന്ത്ര മ​ണ്ഡ​പ്’ ആ​യും അ​ശോ​ക് ഹാ​ളി​നെ ‘അ​ശോ​ക് മ​ണ്ഡ​പ്’ ആ​യുമാണ് പു​ന​ർ​നാ​മ​ക​ര​ണം ​ചെ​യ്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ പുറത്തിറക്കിയിരുന്നു.

ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക മൂ​ല്യ​വും ധാ​ർ​മി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പേ​രി​ൽ മാ​റ്റം കൊ​ണ്ടു​വ​ന്ന​തെ​ന്ന് രാ​ഷ്ട്ര​പ​തി​ഭ​വ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും ബ്രി​ട്ടീ​ഷു​കാ​രും ‘ദ​ർ​ബാ​ർ’ എ​ന്ന പ​ദം കോ​ട​തി എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​യ​തോ​ടെ ദ​ര്‍ബാ​ര്‍ എ​ന്ന വാ​ക്കി​ന്റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു. ഗ​ണ​ത​ന്ത്ര​ത്തി​ന്റെ ആ​ശ​യം ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രു​പി​ടി​ച്ച​താ​ണ്. അ​ശോ​ക് ഹാ​ളി​നെ അ​ശോ​ക് മ​ണ്ഡ​പ​മെ​ന്ന് പു​ന​ര്‍നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തോ​ടെ ഭാ​ഷാ​പ​ര​മാ​യ ഏ​ക​രൂ​പം കൈ​വ​രി​ക്കു​ന്നു. ഭാ​ഷ​യി​ലെ ആം​ഗ​ലേ​യ​വ​ത്ക​ര​ണം ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി​ഭ​വ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

മു​ഗ​ൾ ഗാ​ർ​ഡ​ൻ​സ് ആ​യി​രു​ന്ന രാ​ഷ്ട്ര​പ​തി​ഭ​വ​ന്റെ ഉ​ദ്യാ​നം ക​ഴി​ഞ്ഞ വ​ർ​ഷം ‘അ​മൃ​ത് ഉ​ദ്യാ​ൻ’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം​ ചെ​യ്തി​രു​ന്നു. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ​നി​ന്ന് ഇ​ന്ത്യാ​ഗേ​റ്റ് വ​രെ​യു​ള്ള രാ​ജ്പ​ഥി​നെ ക​ർ​ത്ത​വ്യ​പ​ഥാ​യും പേ​രു മാ​റ്റി​യി​രു​ന്നു.

Tags:    
News Summary - Priyanka made fun of the name change at Rashtrapati Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.