‘ചൈന അനുകൂല പ്രചാരണം’: ന്യൂസ് ക്ലിക്കിനെതിരെയുള്ള കേസിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ഡൽഹി: ചൈന അനുകൂല പ്രചാരണം നടത്തുന്നതിന് വൻ തുക കൈപ്പറ്റിയെന്ന ആരോപണത്തിൽ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം ചുമത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 8000 പേജുകളുള്ള കുറ്റപത്രം പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗറിന് മുമ്പാകെ സമർപ്പിച്ചു.

ന്യൂസ്‌ക്ലിക്കിൻ്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുർക്കയസ്ത, പി.പി.കെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുത്.

ഡൽഹി പൊലീസിന് പട്യാല ഹൗസ് കോടതി കഴിഞ്ഞ വർഷം ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടിനൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ കോടതി ആദ്യം രണ്ട് മാസവും പിന്നീട് 20 ദിവസവും കാലാവധി വീണ്ടും നീട്ടി നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബർ 3 നായിരുന്നു യു.എ.പി.എ 13, 16, എന്നീ വകുപ്പുകൾ ചുമത്തി പ്രബീർ പുർക്കയസ്ത, അമിത് ചക്രവർത്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - 'Pro-China Propaganda': Delhi Police Filed Chargesheet in Case Against News Click

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.