ബംഗളൂരു: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പേരിൽ അറസ്റ്റിലായ മൂന്നു യുവാക്കൾ നിരപരാധികളെന്ന് എസ്.ഡി.പി.െഎ. ഡിസംബർ 30ന് ദക്ഷിണ കന്നടയിലെ ഉജിരെയിൽ വോെട്ടണ്ണൽ കേന്ദ്രത്തിന് മുന്നിൽ യുവാക്കൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് പൊലീസ് കേസ്. എന്നാൽ, പ്രവർത്തകർ പാർട്ടി മുദ്രാവാക്യമാണ് വിളിച്ചതെന്നും പാക് അനുകൂല മുദ്രാവാക്യമല്ലെന്നും എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി അഷ്റഫ് മച്ചാർ പറഞ്ഞു.
ഒരു തെളിവുമില്ലാതെയാണ് അർധരാത്രി പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താനെക്കുറിച്ച് സംസാരിക്കുന്നത് ബി.ജെ.പി നേതാക്കളും സംഘ്പരിവാർ നേതാക്കളും മാത്രമാണ്. വർഗീയ ചിന്താഗതിയുള്ള ചിലരും സ്വകാര്യ ചാനലും ചേർന്ന് വ്യാജമായി നിർമിച്ചതാണ് വിവാദ വിഡിയോ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോെട്ടണ്ണൽ കേന്ദ്രത്തിന് മുന്നിൽ എസ്.ഡി.പി.െഎ, ബി.ജെ.പി പ്രവർത്തകർ തമ്പടിച്ചിരുന്നു. സ്ഥലത്തുനിന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങൾ സാേങ്കതിക വിശകലനത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് 15 എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെ കേെസടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഹമ്മദ് ഹർഷദ് (22), ദാവൂദ് (36), ഇസ്ഹാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കേസാണ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.