?????????? ?????? ?????????????

നിക്ഷേപ തട്ടിപ്പിൽ മന്ത്രി ശെഖാവത്തി​െൻറ പങ്ക്​ അന്വേഷിക്കണമെന്ന്​ കോടതി​

ജ​യ്​​പു​ർ: 900 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര സി​ങ്​ ശെ​ഖാ​വ​ത്തി​ന്​ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ ജ​യ്​​പു​രി​ലെ അ​ഡീ​ഷ​ന​ൽ ജി​ല്ലാ കോ​ട​തി രാ​ജ​സ്​​ഥാ​ൻ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി. രാ​ജ​സ്​​ഥാ​നി​ലെ അ​ശോ​ക്​ ​െഗ​ഹ്​​ലോ​ട്ട്​ സ​ർ​ക്കാ​റി​നെ മ​റി​ച്ചി​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ െ​ശ​ഖാ​വ​ത്തി​ന്​​ പ​ങ്കു​ണ്ടെ​ന്ന കോ​ൺ​​ഗ്ര​സ്​ ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പു​തി​യ സം​ഭ​വം. 

കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ വി​ട്ടു​പോ​രാ​നാ​യി എം.​എ​ൽ.​എ​മാ​രെ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ശെ​ഖാ​വ​ത്തി​​േ​ൻ​റ​താ​യി പു​റ​ത്തു​വ​ന്ന ഓ​ഡി​യോ ക്ലി​പ്പി​െ​ന കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്​ ( എ​സ്.​ഒ.​ജി ) ശെ​ഖാ​വ​ത്തി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. 

ആ​യി​ര​ക്ക​ണ​ക്കി​ന്​ നി​ക്ഷേ​പ​ക​ർ​ക്ക്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട സ​ഞ്​​ജീ​വ​നി ​ക്രെ​ഡി​റ്റ്​ കോ​ഓ​പ​റേ​റ്റീ​വ്​ സൊ​സൈ​റ്റി കും​ഭ​കോ​ണ​ത്തി​ൽ ​െ​ശ​ഖാ​വ​ത്തി​നും ഭാ​ര്യ​ക്കും പ​ങ്കു​ണ്ടെ​ന്ന്​ നേ​ര​ത്തെ​ത​ന്നെ ആ​രോ​പ​ണ​മു​ണ്ട്. എ​സ്.​ഒ.​ജി​യാ​ണ്​ ഈ ​ത​ട്ടി​പ്പും​ അ​ന്വേ​ഷി​ക്കു​ന്ന​ത്. 2019 ആ​ഗ​സ്​​റ്റ്​ 23നാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, കു​റ്റ​പ​ത്ര​ത്തി​ൽ െ​ശ​ഖാ​വ​ത്തി​​െൻറ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. ശെ​ഖാ​വ​ത്തി​​​​നെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന  ആ​വ​ശ്യം മ​ജി​സ്​​​ട്രേ​റ്റ്​ ​േകാ​ട​തി നേ​ര​ത്തെ നി​രാ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ പ​രാ​തി​ക്കാ​ർ അ​ഡീ​ഷ​ന​ൽ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

രാ​ജ​സ്​​ഥാ​നി​ലും ഗു​ജ​റാ​ത്തി​ലു​മാ​യി 237 ശാ​ഖ​ക​ളു​ള്ള സ​ഞ്​​ജീ​വ​നി ​ക്രെ​ഡി​റ്റ്​ കോ​ഓ​പ​റേ​റ്റീ​വ്​ സൊ​സൈ​റ്റി​യി​ൽ 1,46,991​ നി​ക്ഷേ​പ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ 953 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം​ വ്യാ​ജ വാ​യ്​​പ അ​പേ​ക്ഷ​യും രേ​ഖ​ക​ളു​മു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ്​ കേ​സ്.  
 

Tags:    
News Summary - Probe Gajendra Singh Shekhawat ‘role’ in ponzi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.