അമൃത്സര്‍: നാഭാ ജയില്‍ ആക്രമിച്ച് സായുധ സംഘം അഞ്ചുപേരെ മോചിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. ജയിൽ എ.ഡി.ജി.പി എം.കെ തിവാരിയെ സസ്പെൻറ് ചെയ്യുകയും ജയിൽ സുരക്ഷാ ചുമതലയുള്ള സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി ജഗ്പാൽ സിങ്ങിനോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പകരം റെയിൽവെ എ.ഡി.ജി.പി രോഹിത് ചൗധരിയെ ജയിൽ എ.ഡി.ജി.പിയായും എസ്. ഭൂപതിയെ പുതിയ ജയിൽ സൂപ്രണ്ടായും സർക്കാർ നിയമിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലിൽ തകർത്ത് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
പൊലീസിന് നേരെ ഇവര്‍ 100 റൗണ്ടോളം വെടിയുതിര്‍ത്ത് പ്രതിരോധിച്ച് പുറത്തുകടന്നുവെന്നണ് വിവരം. ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്.
നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഹർമിന്ദർ സിങ്ങിനെ 2014 ൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തിൽ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്.
പത്തോളം ഭീകരവാദ കേസുകളിൽ പ്രതിയാണ് ഇയാൾ. നാഭാ ജയിലിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.