ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ നന്ദിനി സുന്ദറിനെതിരെ ചുമത്തിയ കൊലക്കേസിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഛത്തിസ്ഗഢ് സർക്കാറിനോട് ആവശ്യപ്പെട്ടു. നന്ദിനി സുന്ദറിനും മറ്റുള്ളവർക്കുമെതിരെ കൈകൊണ്ട നടപടികൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കൊലക്കേസ് എഫ്.െഎ.ആറിൽ നിന്ന് തെൻറ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് നന്ദിനി സമർപ്പിച്ച ഹരജിയിലാണ് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
ഛത്തിസ്ഗഢിലെ ആദിവാസി വിഭാഗങ്ങളുെട മനുഷ്യാവകാശപ്രശ്നങ്ങൾ ഉയർത്തിയതിന് 2015 നവംബറിലാണ് സുക്മയിൽ ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ നന്ദിനി സുന്ദറിന് പുറമെ ജെ.എൻ.യു പ്രഫസർ അർച്ചന പ്രസാദ്, രാഷ്ട്രീയ പ്രവർത്തകരായ വിനീത് തിവാരി, സഞ്ജയ് പറാടെ എന്നിവർക്കെതിരെ ഛത്തിസ്ഗഢ് പൊലീസ് കേസ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.