എസ്. ജയശങ്കർ

കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റത്തിൽ പുരോഗതി -എസ്. ജയ്ശങ്കർ

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ​നി​ന്ന് ചൈ​ന​യു​ടെ സൈ​നി​ക പി​ന്മാ​റ്റം അ​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളും തു​റ​ന്നേ​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ഇ​ന്ത്യ- ചൈ​ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ചി​ല പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഇ​ന്ത്യ​ക്കും ചൈ​ന​ക്കു​മി​ട​യി​ൽ ചി​ല പു​രോ​ഗ​തി നാം ​ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട്. സൈ​നി​ക പി​ന്മാ​റ്റ​ത്തി​നു ശേ​ഷം നാം ​ഏ​തു​വ​ഴി​​യേ ആ​കും മു​ന്നോ​ട്ടു​പോ​കു​ക​യെ​ന്ന് കാ​ത്തി​രു​ന്നു കാ​ണ​ണം. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ 2020ന് ​ശേ​ഷം വ​ൻ​തോ​തി​ൽ ചൈ​നീ​സ് സേ​നാ​വി​ന്യാ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് നാം ​സ​മാ​ന​മാ​യി സൈ​നി​ക​രെ വി​ന്യ​സി​ച്ചു. ഈ ​ഘ​ട്ട​ത്തി​ൽ ബാ​ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ളു​മു​ണ്ട്. സൈ​നി​ക പി​ന്മാ​റ്റം സ്വാ​ഗ​തം ചെ​യ്യേ​ണ്ട ഒ​ന്നാ​ണ്. കാ​ര​ണം, മ​റ്റു വ​ഴി​ക​ളും അ​ത് തു​റ​ന്നു​ന​ൽ​കും’’ - ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Progress in military withdrawal in eastern Ladakh -S Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.