ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ വിജ്ഞാപനം പിന്‍വലിക്കുന്നു. വിവിധ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിക്കുന്നത്. വിജ്ഞാപനം പിന്‍വലിക്കുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തെയാണ് അറിയിച്ചിരിക്കുന്നത്.
പുതിയ ഭേദഗതികളോടെ മറ്റൊരു വിജ്ഞാപനം ഇറക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിജ്ഞാപനം ജൂലൈ 11 ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയായിരുന്നു.
കേരളം, പശ്ചിമബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പല സംസ്ഥാനങ്ങളും ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നു.
എൻ.ഡി.എ സർക്കാർ മെയിൽ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ മുതൽ വലിയ വിമർശനമാണ് നേരിട്ടത്. ഗോരക്ഷാപ്രവർത്തകരുടെ ആക്രമണങ്ങളും വിമർശനത്തിന് ആക്കം കൂട്ടി. കന്നുകാലി വ്യാപാരത്തിന് വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ കർഷകരും വിജ്ഞാപനത്തെ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.