ന്യൂഡൽഹി: സംവരണം വേെണ്ടന്നുവെക്കാൻ സംവരണ വിഭാഗങ്ങൾക്ക് സർക്കാർ തസ്തികകളി ലുള്ള പ്രാതിനിധ്യത്തിെൻറ സ്ഥിതി വിവരകണക്ക് ആവശ്യമില്ലെന്ന് സുപ്രീംകോടതി. എന് നാൽ, ഏതെങ്കിലും പദവിയിൽ സ്ഥാനക്കയറ്റത്തിന് സംവരണം നടപ്പാക്കുന്നത് ചോദ്യം െചയ് യപ്പെട്ടാൽ സംവരണം അനിവാര്യമാണെന്ന് തെളിയിക്കുന്ന സ്ഥിതി വിവരകണക്ക് സമർപ്പിക്കുകയും സംവരണം ഭരണനിർവഹണത്തിെൻറ കാര്യക്ഷമതയെ ബാധിക്കില്ലെന്ന് തെളിയിക്കുകയും വേണം. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്നും ഒരു വ്യക്തിക്കും അത് അവകാശപ്പെടാനാവില്ലെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
സംവരണം പാലിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെങ്കിലും ഭരണഘടനയുടെ 16(4), 16(4-എ) അനുച്ഛേദം സംവരണം മൗലികാവകാശമായി ചോദിക്കാൻ ഒരു വ്യക്തിക്കും അധികാരം നൽകുന്നില്ല. സർക്കാർ സർവിസിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകാനാവില്ല എന്നതാണ് നിലവിലെ നിയമം. അതുപോലെ സ്ഥാനക്കയറ്റത്തിൽ പട്ടികവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥമല്ല.
സംവരണം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥമാണെങ്കിലും അതിന് നിർദേശം പുറപ്പെടുവിക്കാൻ കോടതികൾക്കാവില്ല. സർക്കാർ സർവിസിൽ പ്രാതിനിധ്യമില്ലെന്ന് അഭിപ്രായമുണ്ടെങ്കിൽ മാത്രം പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചാൽ മതി എന്ന് ബെഞ്ച് തുടർന്നു. പ്രാതിനിധ്യമില്ലായ്മ സർക്കാറുകളുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനാൽ ആവശ്യമാകുന്ന സന്ദർഭങ്ങളിൽ സംവരണം അനുവദിക്കുക എന്നത് സംസ്ഥാന സർക്കാറുകളുടെ വിവേചനാധികാരമാണ്. എന്നിരുന്നാലും സ്ഥാനക്കയറ്റത്തിലും സംവരണം നടപ്പാക്കാൻ സർക്കാറിന് തീരുമാനിക്കാം. എന്നാൽ, അതിനുമുമ്പ് സർക്കാർ സർവിസിൽ പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവിെൻറ കണക്ക് ശേഖരിക്കണം. ഉത്തരഖണ്ഡിലെ പൊതുമരാമത്ത് വകുപ്പിലെ അസി. എൻജിനീയർ തസ്തികകളിലെ പട്ടികവിഭാഗ സംവരണവുമായി ബന്ധപ്പെട്ട അപ്പീൽ തീർപ്പാക്കിയാണ് വിധി. ഉത്തരഖണ്ഡിലെ സർക്കാർ സർവിസിലെ പട്ടികവിഭാഗ പ്രാതിനിധ്യത്തിെൻറയും കുറവിെൻറയും കണക്ക് സമർപ്പിക്കണമെന്നും അതിെൻറ അടിസ്ഥാനത്തിൽ വിഷയം തീർപ്പാക്കണെമന്നുമായിരുന്നു ഉത്തരഖണ്ഡ് ഹൈകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.