വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം -സുപ്രീംകോടതി

വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം -സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച് ജീവിച്ചാൽ വിവാഹമായിത്തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി. കേസിൽ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, വിക്രംനാഥ് എന്നിവരുടെ ബെഞ്ചിന്റെ വിധി.

ഒരുമിച്ച് ജീവിച്ചാലും വിവാഹം എന്നതിന് തെളിവില്ലാത്തതിനാൽ അവരിലുണ്ടായ മക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹൈകോടതി വിധി. ഈ രീതിയിലെ ബന്ധത്തിലുണ്ടായ കുട്ടിക്ക് സ്വത്തവകാശമുണ്ടെന്ന വിചാരണക്കോടതി വിധി തള്ളിയാണ് ഹൈകോടതി എതിരായി വിധിച്ചത്.

സുപ്രീംകോടതിയിൽ എസ്. അബ്ദുൽ നസീർ, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 

Tags:    
News Summary - Property Rights Cant Be Denied To Son Of Couple Who Lived Together says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.