പ്രവാചക നിന്ദ: നൂപുർ ശർമക്കും കുടുംബത്തിനും സുരക്ഷയൊരുക്കി പൊലീസ്

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ വിവാദത്തിലായ നൂപുർ ശർമക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വധഭീഷണിയുണ്ടെന്ന ഇവരുടെ പരാതിയെ തുടർന്നാണ് നടപടി.

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ നിരവധി രാജ്യങ്ങളിൽനിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നൂപുർ ശർമയെയും ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചിരുന്നു.

പ്രവചകനിന്ദ നടത്തിയ ഇന്ത്യയിൽ ചാവേർ ബോംബാക്രമണം നടത്തുമെന്ന് അൽ ഖാഇദ ഭീഷണിയുയർത്തിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മുംബൈ, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.

Tags:    
News Summary - Prophet remark row: Police give security to Nupur Sharma, family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.