ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെ തുടർന്ന് വേശ്യാവൃത്തി കുറഞ്ഞെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്. ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽനിന്നും രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽനിന്നും െപൺകുട്ടികളെ ഡൽഹിയടക്കം വൻ നഗരങ്ങളിലേക്ക് ഇടനിലക്കാർക്ക് പണം നൽകി എത്തിച്ചിരുന്നു. നോട്ട് അസാധുവാക്കൽ ഇത്തരം നടപടികൾക്ക് തിരിച്ചടിയായെന്ന് മന്ത്രി അവകാശപ്പെട്ടു. നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്ത് ഒേട്ടറെ നേട്ടങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്നാണ് വേശ്യാലയങ്ങൾക്കുണ്ടായ ‘കഷ്ടകാലം.’
നോട്ട് നിരോധനത്തിനു ശേഷം മുംബൈയിലെ അധോലോക കൊലപാതകങ്ങൾ, കശ്മീരിൽ സുരക്ഷസേനക്കു നേരെയുള്ള കല്ലേറ്, നക്സൽ അതിക്രമം എന്നിവയും കുറഞ്ഞതായി മന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്ക് നോട്ട് നിരോധനം ദുരിതമല്ല സന്തോഷമാണ് പ്രദാനം ചെയ്തതെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.