Picture Courtesy: Twitter

'നാണമില്ലാത്ത മാധ്യമങ്ങളേ...രാജ്യം നേരിടുന്ന പ്രശ്​നങ്ങൾ നിങ്ങളറിയുന്നുണ്ടോ?'...

ന്യൂഡൽഹി: രാജ്യം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകു​േമ്പാൾ അവയെക്കുറിച്ച്​ മൗനം പാലിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നടപടിയിൽ രോഷംകൊണ്ട്​ സാമുഹിക മാധ്യമങ്ങൾ. കർഷക താൽപര്യം ഹനിക്കുന്ന ബില്ലുകളും പടർന്നുകയറുന്ന തൊഴിലില്ലായ്​മയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള വിഷയങ്ങളെക്കുറിച്ച്​ വാ തുറക്കാൻ തയാറാവാത്ത മാധ്യമങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ. ഇന്ത്യൻ മാധ്യമങ്ങൾക്ക്​ ആദരാഞ്​ജലികൾ ('RIP_IndianMedia') എന്ന ഹാഷ്​ടാഗിൽ തുടങ്ങിയ പ്രതിഷേധം ട്വിറ്ററിൽ നിമിഷങ്ങൾക്കകം ട്രെൻഡിങ്ങായി മാറി.

കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി കർഷകർക്കെതിരെ മൂന്ന്​ ബില്ലുകൾ അവതരിപ്പിച്ച സർക്കാർ നിലപാടിനെതിരെ പ്രമുഖ ദേശീയ മാധ്യമങ്ങളൊന്നും രംഗത്തുവന്നിട്ടില്ല. കർഷക ബില്ലുകളിൽ പ്രതിഷേധിച്ച്​ കഴിഞ്ഞ ദിവസം നടത്തിയ ഭാരത്​ ബന്ദിനെയും ഈ മാധ്യമങ്ങളൊക്കെ അവഗണിക്കുകയായിരുന്നു. ജീവിതം ത്രിശങ്കുവിലായ കർഷകരുടെ ആശങ്ക വാർത്തയാക്കുന്നതിനു പകരം, മയക്കുമരുന്ന്​ കേസിൽ നാർകോട്ടിക്​സ്​ ബ്യൂറോ ചോദ്യം ചെയ്യുന്ന ബോളിവുഡ്​ നടിമാർക്കുപിന്നാ​െല പായുന്ന ദേശീയ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയായിരുന്നു ട്വിറ്റർ കാമ്പയിൻ.


'നമ്മുടെ ജനാധിപത്യത്തി​െൻറ നാലാംതൂൺ, പ്രമുഖ ജേണലിസ്​റ്റുകളെന്ന്​ പറയപ്പെടുന്ന അർണബ്​ ഗോസ്വാമി, സുധീർ ചൗധരി തുടങ്ങിയവർ പൂർണമായും തകർത്തിരിക്കുന്നു. യഥാർഥത്തിൽ അവർ ജേണലിസ്​റ്റുകളല്ല, വ്യാജമാധ്യമപ്രവർത്തകരാണ്​' -ട്വീറ്റിൽ ഒരാൾ കുറിച്ചു. ജനങ്ങളുടെ പ്രശ്​നങ്ങളേക്കാൾ ടി.ആർ.പി റേറ്റിങ്ങാണ്​ മീഡിയക്ക്​ പ്രധാനമെന്നും വിമർശനമുയർന്നു. മാധ്യമങ്ങൾ മുഴുവൻ ബി.ജെ.പി​യെ സേവിക്കുകയാണെന്നും സർക്കാറിനെ ചോദ്യം ചെയ്യാത്ത മീഡിയ, ദല്ലാൾ മീഡിയയായി മാറിയിരിക്കുന്നുവെന്നും മറ്റു ചിലർ ട്വീറ്റ്​ ചെയ്​തു.


'നാണമില്ലാത്ത മാധ്യമങ്ങൾ..ജനത്തിന്​ വേണ്ടത്​ കൃഷി ബിൽ, തൊഴിലില്ലായ്​മ, സാമ്പത്തിക സ്​ഥിതി തുടങ്ങിയവയെക്കുറിച്ച്​ അറിയുകയാണ്​. എന്നാൽ, ഈ മാധ്യമങ്ങൾ കങ്കണ, സുശാന്ത്​, ദീപിക എന്നിവരെ മാത്രമേ കാണിക്കുന്നുള്ളൂ. ഈ നാണംകെട്ട മാധ്യമങ്ങൾ കാരണം ഇന്ത്യൻ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുന്നു.'-മറ്റൊരു ട്വീറ്റിൽ കുറിച്ചതിങ്ങനെ. പ്രതിഷേധവും പരിഹാസവും നിറച്ച പല ചിത്രങ്ങളും മാധ്യമങ്ങളുടെ ഏകപക്ഷീയ നിലപാടിനെതിരെ സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്​.


'ഭിന്നിപ്പിച്ചു ഭരിക്കുകയാണ്​ ഈ സർക്കാറി​െൻറയും മാധ്യമങ്ങളുടെയും നയം. അതിലവർ ഏറെ വിജയിച്ചുകൊണ്ടിരിക്കുകയുമാണ്​. നമ്മുടെ സുരക്ഷിതഭാവിക്കായി ഇന്ത്യൻ വാർത്താചാനലുകളെ ദയവായി ബഹിഷ്​കരിക്കൂ'..'boycottindianmedia' എന്ന ഹാഷ്​ടാഗിനൊപ്പം ഒരാൾ കുറിച്ചു. ബി.ജെ.പി സർക്കാറിനെ അന്ധമായി പിന്തുണക്കുന്ന വാർത്ത അവതാരകരുടെ ചിത്രങ്ങൾ ഒന്നിച്ചുചേർത്ത്​ ഒരാൾ ​ട്രോളിയത്​ ഇങ്ങനെ...'പാർട്​ ടൈം വാർത്ത അവതാരകരായി ജോലി ചെയ്യുന്ന ഈ ബി.ജെ.പി നേതാക്കളെ കാണൂ'...

Tags:    
News Summary - RIP_IndianMedia Trending in Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.