ലൈബ്രറി തുറക്കാത്തതിന്​ ജെ.എൻ.യുവിൽ പ്രതിഷേധം; വിദ്യാർഥികൾ​ക്കതിരെ ​കേസ്​

ന്യൂഡൽഹി: ജെ.എൻ.യുവിൽ ലൈബ്രറി തുറക്കാത്തതിനെ തുടർന്ന്​ വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാല ചീഫ് സെക്യൂരിറ്റി ഓഫിസറുടെ പരാതിയിൽ വിദ്യാർഥിക​ൾക്കെതിരെ പൊലീസ്​ കേസെടുത്തു.

ഏതാനും വിദ്യാർഥികൾ സെൻട്രൽ ലൈബ്രറിയിൽ അതിക്രമിച്ചു കയറുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നുമാണ്​ പരാതി. വിദ്യാർഥികൾ രണ്ട്​ ദിവസമായി ലൈബ്രറി കയ്യടക്കി വച്ചിരിക്കുകയാണെന്നും ജെ.എൻ.യു അധികൃതർ ആരോപിച്ചു.

ദുരന്ത നിവാരണ നിയമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസ് രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.  

Tags:    
News Summary - Protest at JNU for not opening the library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.