ശ്രീനഗർ: ശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ 'നിയമവിരുദ്ധ നടപടി'ക്കെതിരായ പോരാട്ടം തുടരുമെന്ന് പി.ഡി.പി പ്രഖ്യാപിച്ചു. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡൻറുമായ മഹ്ബൂബ മുഫ്തിയുടെ അധ്യക്ഷതയിൽ ശ്രീനഗറിലെ ഫെയർവ്യൂവിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് 370ാം വകുപ്പ് റദ്ദാക്കിയതിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. ഒരു വർഷത്തിലേറെ നീണ്ട വീട്ടുതടങ്കലിനുശേഷം മഹ്ബൂബ സംബന്ധിക്കുന്ന ആദ്യ യോഗമാണിത്.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഭരണഘടനവിരുദ്ധവും അസ്വീകാര്യവുമാണെന്ന് പി.ഡി.പി വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു. ഇതിനെതിരെ കശ്മീർ ജനതക്കൊപ്പം ചേർന്ന് പോരാടും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡൻറ് മഹ്ബൂബ എടുക്കുന്ന നിലപാടിനെ ഐകകണ്േഠ്യന പിന്തുണക്കാനും യോഗം തീരുമാനിച്ചതായി വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.