ന്യൂഡൽഹി: രാജ്യത്ത് പുതിയ 157 നഴ്സിങ് കോളജുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.
എത്രയും വേഗത്തിൽ കേരളത്തിലും പുതിയ നഴ്സിങ് കോളജുകൾ അനുവദിക്കണമെന്നും നഴ്സിങ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന് നഴ്സിങ് കോളജുകൾ അനുവദിക്കാത്തതിൽ എ.എ. റഹീം എം.പിയും പ്രതിഷേധിച്ചു.
ലോകത്തെമ്പാടുമുള്ള ആതുരശുശ്രൂഷ മേഖലയിൽ കേരളത്തിൽനിന്നുള്ള നഴ്സുമാരും ആരോഗ്യവിദഗ്ധരും നൽകുന്ന സംഭാവന വളരെ വലുതാണെന്നും 15,700 പുതിയ നഴ്സിങ് സീറ്റുകൾ സൃഷ്ടിക്കപ്പെടുമ്പോൾ കേരളത്തെ പൂർണമായി ഒഴിവാക്കുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.