ചണ്ഡിഗഢ്: വാർത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എൽ.എയെ കൈകാര്യം ചെയ്ത് പഞ്ചാബിലെ കർഷകർ. എം.എൽ.എയെ കൈയേറ്റം ചെയ്ത് വസ്ത്രം കീറുകയും കരിമഷി ഒഴിക്കുകയും ചെയ്തു. മുക്തസറിലെ മലൂട്ടിൽ അബോഹർ എം.എൽ.എ അരുൺ നാരംഗാണ് കർഷകരോഷത്തിനിരയായത്.
വാർത്താസമ്മേളനം അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ച കർഷകർ മർദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി കാപ്റ്റൻ അമരീന്ദർ സിങ് സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുെമന്ന് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ സമരരീതികൾ മാത്രം സ്വീകരിക്കണമെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ. ദർശൻപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.