ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്ത സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ എയർലൈൻസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം. മലയാളികൾ അടക്ക മുള്ള യാത്രക്കാർ വിമാനത്തിനകത്ത് പ്രതിഷേധിച്ചു. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ- അബൂദബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രയ്ക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധിച്ചത്.
In solidarity with @kunalkamra88 on an IndiGo flight while being compliant with all DGCA passenger guidelines! pic.twitter.com/QEnyoMLcYQ
— Medha Kapoor (@MedhaKapoor4) February 6, 2020
പരിസ്ഥിതി പ്രവർത്തക പ്രിയ പിള്ളയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ഇൻഡിഗോ വിമാനത്തിെല പ്രതിഷേധം. മേധാകപൂർ, ദേബായൻ ഗുപ്ത, മുന്ന ഝാ എന്നിവരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. കുനാൽ കമ്രയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി അപലപിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. youDivideWeMultiply എന്ന കുറിപ്പും പ്ലക്കാർഡിലുണ്ട്.
പ്രതിഷേധം സമാധാനപരമായിരുന്നെന്ന് ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിച്ചു. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലെ റിപബ്ലിക് ടി.വിയുടെ വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കുനാൽ കമ്ര അദ്ദേഹത്തോട് വിമാനത്തിൽവെച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. കമ്രയ്ക്ക് യാത്ര വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.