ദേശീയ പതാക കീറിയെന്ന പരാതി; ഒപ്പോ കമ്പനിക്ക്​ മുന്നിൽ പ്രതിഷേധം

നോയിഡ: മൊബൈൽ ഫോൺ നിർമാതാക്കളായ ഒപ്പോ കമ്പനിയിലെ ചൈനീസ് വംശജനായ ജീവനക്കാരൻ ദേശീയ പതാക കീറി എന്ന ആരോപണത്തെ തുടർന്ന് കമ്പിനിക്ക് മുന്നിൽ വൻ പ്രതിഷേധം. വിശ്വഹിന്ദു പരിഷത് പ്രവർത്തകരാണ് കമ്പനിയുടെ നോയിഡ ഒാഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

കമ്പനിയിലെ പ്രൊഡക്ഷൻ മാനേജറായ ചൈനീസ് വംശജൻ ദേശീയ പതാക കീറി ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന ആരോപണം ഒപ്പോയിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് ഉയർത്തിയത്. ഇൗ ജീവനക്കാരനും പ്രക്ഷോഭ പരിപാടികൾക്കൊപ്പമുണ്ടായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ഒപ്പോ പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അന്വേഷണവുമായി സഹകരിക്കും. ഇന്ത്യക്കാരുടെ വികാരങ്ങളെ മാനിക്കുന്ന കമ്പനിയാണ് ഒപ്പോ. തങ്ങളുടെ 99 ശതമാനം ജീവനക്കാരും ഇന്ത്യക്കാരാണെന്നും ഒപ്പോ അധികൃതർ പ്രതികരിച്ചു.

Tags:    
News Summary - Protests at Oppo India: Chinese Employee Trashes National Flag at Noida Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.