ന്യൂഡൽഹി: ഗിൽജിത്-ബാൾട്ടിസ്താനെ പാകിസ്താൻ അനധികൃതമായി പിടിച്ചെടുക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. മേഖലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു. ഗിൽജിത്-ബാൾട്ടിസ്താന് പ്രവിശ്യ പദവി നൽകാനുള്ള പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ തീരുമാനമാണ് ഇന്ത്യയെ ചൊടുപ്പിച്ചത്.
ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ മാറ്റം വരുത്താനും ഏകപക്ഷീയമായി പിടിച്ചെടുക്കാനുമുള്ള പാക് നീക്കങ്ങളെ അംഗീകരിക്കാനാവില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ, ലഡാക്ക് എന്നിവയിലുൾപ്പെടുന്ന ഗിൽജിത്-ബാൾട്ടിസ്താനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്താവ പറഞ്ഞു.
പാകിസ്താെൻറ അനധികൃതമായ കൈയടക്കലുകൾ മേഖലയിൽ അവർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇല്ലാതാക്കുന്നില്ല. ഇന്ത്യൻ പ്രദേശങ്ങളുടെ തൽസ്ഥിതി മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് പാകിസ്താൻ പിന്മാറണം. അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി പാകിസ്താൻ മേഖലയിൽ നിന്ന് പിൻവലിയണമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. ഗിൽജിത്-ബാൾട്ടിസ്താന് പ്രവിശ്യ പദവി നൽകി ഇംറാൻ ഖാൻ ഉത്തരവിറക്കിയിരുന്നു. രാജ്യത്തിെൻറ അഖണ്ഡതയെ സംരക്ഷിക്കാൻ ശക്തമായ ഒരു സൈന്യമുണ്ടെന്നും ഇംറാൻ പറഞ്ഞിരുന്നു ഇക്കാര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.