ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം പിടിവിട്ടതോടെ കേന്ദ്ര മന്ത്രാലയങ്ങളുടെയും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കാൻ മന്ത്രാലയങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
കോവിഡ് രോഗികൾക്ക് പ്രത്യേക പരിചരണം ഉൾപ്പെടെ ചികിത്സ സേവനങ്ങൾ നൽകുന്നതിന് ഈ ആശുപത്രികൾക്ക് സ്പെഷൽ എൻട്രി, എക്സിറ്റ് പോയൻറുകൾ ഉണ്ടായിരിക്കണം. കൂടാതെ, ആരോഗ്യ പ്രവർത്തകർക്കൊപ്പം ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ, ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകൾ, പ്രത്യേക ക്രിട്ടിക്കൽ കെയർ യൂനിറ്റുകൾ, ലബോറട്ടറി സേവനം, അടുക്കള തുടങ്ങിയ അനുബന്ധ സേവനങ്ങളും സജ്ജീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. അതത് സ്ഥലങ്ങളിൽ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.