ചെന്നൈ: പുതുച്ചേരിയിൽ ഭരണകക്ഷിയിൽനിന്ന് രണ്ടാമത്തെ എം.എൽ.എ കൂടി രാജിെവച്ചു. കോൺഗ്രസ് എം.എൽ.എ ലക്ഷ്മി നാരായണന് പിന്നാലെ ഡി.എം.കെ എം.എൽ.എ കെ. വെങ്കടേശനാണ് രാജിവെച്ചത്. ഞായറാഴ്ച രണ്ടു എം.എൽ.എമാർ കൂടി രാജിവെച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള പുതുച്ചേരി സർക്കാറിന് വിശ്വാസവോട്ടെടുപ്പ് അഗ്നിപരീക്ഷയാകും.
മുഖ്യമന്ത്രി നാരയണസ്വാമിക്ക് നിലവിൽ 12 എം.എൽ.എമാരുടെ പിന്തുണ മാത്രമാണുള്ളത്. തിങ്കളാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്.
കഴിഞ്ഞ ആഴ്ചയിൽ അഞ്ച് എം.എൽ.എമാരാണ് സർക്കാറിൽനിന്ന് പുറത്തുപോയത്. ഇതോടെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉയരുകയായിരുന്നു.
മന്ത്രി എ. നമശിവായം ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എം.എൽ.എമാരാണ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ നോമിനേറ്റ് ചെയ്തവർ ഉൾപ്പെടെ 28 അംഗങ്ങളിൽ ഭരണമുന്നണിക്ക് 12 എം.എൽ.എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. 33 അംഗസഭയിൽനിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസിലെ ധനവേലുവിനെ നേരത്തെ അയോഗ്യനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.