പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ വധഭീഷണി; ഫേസ്​ബുക്കിൽ പോസ്റ്റിട്ടയാൾ പിടിയിൽ

പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ​ സമൂഹമാധ്യമത്തിൽ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. ആരെങ്കിലും അഞ്ച് കോടി രൂപ നൽകിയാൽ നരേന്ദ്ര മോദിയെ കൊല്ലാമെന്നാണ്​ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്​. പുതുച്ചേരി, ആര്യൻകുപ്പം ഗ്രാമവാസിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ സത്യാനന്ദം(43) ആണ്​ വ്യാഴാഴ്ച അറസ്റ്റിലായത്​. ഇയാളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


ഇന്ത്യൻ പീനൽ കോഡ് സെക്ഷനുകൾ 505 (1), 505 (2) എന്നിവ പ്രകാരമാണ്​ കേസ്​ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​. പ്രധാനമന്ത്രിയെ കൊല്ലാൻ തയാറാണെന്നും അതിന് അഞ്ച് കോടി രൂപ നൽകാൻ ആരാണ് തയ്യാറെന്നും ചോദിച്ചായിരുന്നു ഇയാളുടെ ഫേസ്​ബുക്ക്​ പോസ്​റ്റെന്ന്​ പോലീസ് പറഞ്ഞു. പ്രദേശത്തെ ടാക്​സി ഡ്രൈവർ വ്യാഴാഴ്ച പോസ്റ്റ്​ ശ്രദ്ധിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.