പൂ​ജ ഖേ​ദ്​​ക​റിന്‍റെ വികലാംഗ സർട്ടിഫിക്കറ്റിൽ അപാകതയില്ല; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് പൂണെ ആശുപത്രി

പൂണെ: അ​മി​താ​ധി​കാ​ര പ്ര​യോ​ഗത്തിലൂടെ വി​വാ​ദ​ത്തി​ലായ ഐ.​എ.​എ​സ്​ ട്രെ​യി​നി പൂ​ജ ഖേ​ദ്​​ക​റിന്‍റെ വികലാംഗ സർട്ടിഫിക്കറ്റിൽ അപാകതയില്ലെന്ന് പൂണെ ആശുപത്രി. ഏഴ് ശതമാനം വികലാംഗയാണെന്ന് ചൂണ്ടിക്കാട്ടി പൂ​ജ ഖേ​ദ്​​ക​റിന് നൽകിയ ലോക്കോമോട്ടർ ഡിസെബിലിറ്റി സർട്ടിഫിക്കറ്റിൽ പിഴവില്ലെന്ന് യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രി അധികൃതരാണ് വ്യക്തമാക്കിയത്. ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.

ഫിസിയോതെറാപ്പി, ഓർത്തോപീഡിക് വകുപ്പുകളുടെ നിഗമനങ്ങളിലും നിയമപ്രകാരമുള്ള ആരോഗ്യ പരിശോധനയിലും പിഴവില്ലെന്ന് ആശുപത്രി ഡീൻ ഡോ. രാജേന്ദ്ര വേബിൾ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലോ ജോലിക്കോ യാതൊരുവിധ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റ് വഴി ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൂജയുടെ വിലാസം പരിശോധിക്കുന്നത് ആശുപത്രിയുടെ ഓഫീസിന്‍റെ കീഴിൽ വരുന്നതല്ല. ആരോപണവിധേയ പിംപ്രി ചിഞ്ച്‌വാഡ് ഏരിയയിൽ പെട്ടയാളാണോ അല്ലയോ എന്ന് പരിശോധിച്ചിട്ടുണ്ടെന്നും ഡീൻ പറഞ്ഞു.

അ​മി​താ​ധി​കാ​ര പ്ര​യോ​ഗ വി​വാ​ദ​ത്തി​ന്​ പി​ന്നാ​ലെ പൂ​ജ ഖേ​ദ്​​ക​റിന്‍റെ സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​നം ത​ട​ഞ്ഞ മ​സൂ​റി​യി​ലെ ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി നാ​ഷ​ന​ൽ അ​ക്കാ​ദ​മി ചൊ​വ്വാ​ഴ്ച​ക്ക​കം മ​ട​ങ്ങി​യെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പൂ​ജ ഇ​തു​വ​രെ മ​സൂ​റി​യി​ൽ എ​ത്തി​യി​ട്ടി​ല്ല.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ യു.​പി.​എ​സ്. സി​യു​ടെ പ​രാ​തി​യി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പു​ണെ​യി​ൽ അ​സി. ക​ല​ക്ട​ർ ട്രെ​യി​നി ആ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. ചു​മ​ത​ല​യേ​ൽ​ക്കും മു​​മ്പെ മു​തി​ർ​ന്ന ഐ.​എ​സ്.​എ​സു​കാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടും അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ച്ചും വി​വാ​ദ​മാ​യ​തോ​ടെ പൂ​ജ​യെ പു​ണെ​യി​ൽ നി​ന്നും വാ​ഷി​മി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. വ്യാ​ജ ജാ​തി, അം​ഗ​വൈ​ക​ല്യ രേ​ഖ ആ​രോ​പ​ണ​ത്തോ​ടെ ക​ഴി​ഞ്ഞ 16നാ​ണ്​ പ​രി​ശീ​ല​നം നി​ർ​ത്തി 23ന​കം മ​ട​ങ്ങാ​ൻ അ​ക്കാ​ദ​മി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഔഡി കാറില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച പൂജ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും വാഹനത്തില്‍ ഒട്ടിച്ചിരുന്നു. പൂജക്കെതിരായ ആരോപണങ്ങളിൽ അഡീഷനൽ സെ​ക്രട്ടറി മനോജ് ദ്വിവേദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് സസ്​പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ക്രിമിനൽ നടപടികളും നേരിടേണ്ടി വരും.

മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അഖിലേന്ത്യ തലത്തിൽ പൂജക്ക് 841ാം റാങ്ക് ആണ് ലഭിച്ചത്. വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യ പരിശോധനക്ക് ഹാജരാകാൻ യു.പി.എസ്.സി ആവശ്യപ്പെട്ടപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നും സംശയമുണ്ട്.

ക​ർ​ഷ​ക​ർ​ക്കെ​തി​രെ തോ​ക്കു​ചൂ​ണ്ടി​യ കേ​സി​ൽ അ​മ്മ മ​നോ​ര​മ ഖേ​ദ്​​ക​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സി​ൽ അ​ച്ഛ​ൻ മു​ൻ മ​ഹാ​രാ​ഷ്ട്ര ഉ​ന്ന​ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദി​ലീ​പ്​ ഖേ​ദ്​​ക​റും പ്ര​തി​യാ​ണ്.

Tags:    
News Summary - Puja Khedkar case: Pune hospital finds no foul play in disability certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.