ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ് രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിെൻറ സുരക്ഷക്കായി ജീവത്യാഗം ചെയ്തവരെ ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച വ്യക്തികളായിരുന്നു അവർ. ഇന്ത്യ അവരുടെ രക്തസാക്ഷിത്വം ഒരിക്കലും മറക്കുകയില്ല’ - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷായും പുൽവാമ രക്തസാക്ഷികൾക്ക് ആദരാഞ്ജലികളർപ്പിച്ചു. ‘‘പുൽവാമ ആക്രമണത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ മാതൃരാജ്യത്തിെൻറ പരമാധികാരത്തിനും സമഗ്രതക്കുമായി ജീവത്യാഗം ചെയ്ത ധീര ജവാൻമാരോടും കുടുംബങ്ങളോടും ഇന്ത്യ എന്നേക്കും കടപ്പെട്ടിരിക്കും’’- എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.