ജമ്മു/ ഡറാഡൂൺ: വിവാഹത്തിരക്കിലേക്ക് മുഴുകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച മേജർ ചിത്രേഷ് സിങ് ബിഷ്ടിന് അന്ത്യാഞ്ജലി. കശ്മീരിൽ നി യന്ത്രണ രേഖക്കടുത്ത് റജൗരിയിലെ നൗഷേര സെക്ടറിൽ കണ്ടെത്തിയ മൈനുകൾ നിർവീര്യമാക ്കുന്നതിനിടെയാണ് ശനിയാഴ്ച മേജർ ബിഷ്ട് കൊല്ലപ്പെട്ടത്.
വരുന്ന മാർച്ച് ഏഴിന് തെൻറ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും ബിഷ്ട് കർമഭൂമിയിൽ തന്നെയായിരുന്നു. ഇൗമാസം 28ന് ഡറാഡൂണിലെ വീട്ടിലേക്ക് പോവാനിരിെക്കയാണ് വീരചരമം ഏറ്റുവാങ്ങിയത്. ബോംബ് നിർവീര്യമാക്കുന്ന സംഘത്തെ നയിച്ച അദ്ദേഹം, ഒരു മൈൻ നിർവീര്യമാക്കിയശേഷം അടുത്തതിെൻറ ജോലി തുടങ്ങിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ മേജറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തരാഖണ്ഡിലെ ഡറാഡൂൺ സ്വദേശിയാണ് മുപ്പത്തൊന്നുകാരനായ ബിഷ്ട്.
മരണവാർത്തയറിഞ്ഞ് നിരവധി പേരാണ് നെഹ്റു കോളനിയിലെ അദ്ദേഹത്തിെൻറ വീട്ടിലെത്തിയത്. മേജർ ബിഷ്ടിെൻറ പിതാവ് എസ്.എസ് ബിഷ്ട് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ഗവർണർ ബേബിറാണി മൗര്യ, മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തുടങ്ങിയവർ അനുശോചിച്ചു. നേരത്തേ, റജൗരിയിൽ വിവിധ സേനാവിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേർ അദ്ദേഹത്തിെൻറ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.