പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന്​​ ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു

ജമ്മുകശ്​മീർ: പുൽവാമയിൽ ദാലിപോര പ്രദേശത്ത്​ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകര രെ വധിച്ചു. വീടിനുള്ളിൽ ഒളിച്ചിരുന്ന ജയ്​ഷെ മുഹമ്മദ്​ഭീകരരെയാണ്​ വധിച്ചത്​.

പരിസരത്തെ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. സന്ദീപാണ്​ വീരമൃത്യു വരിച്ച സൈനികൻ. പുൽവാമ സ്വദേശി നസീർ പണ്ഡിത്​, ഷോപിയാൻ സ്വദേശി ഉമർ മിർ, പാക്​ ഭീകരവാദിയായ ഖാലിദ്​ എന്നിവരെയാണ്​ ​വധിച്ചത്​. ഇവിടെനിന്ന്​ നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്​.

ആക്രമണത്തിനിടെ ഒരു സൈനികന്​ ജീവൻ നഷ്​ടമായി. രണ്ട്​ സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്​.

Tags:    
News Summary - Pulwama encounter: Two terrorists killed, one jawan has lost his life -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.