ബംഗളൂരു: പുൽവാല ഭീകരാക്രമണത്തിൽ അപലപിച്ച് കർണാടക ചളുവാലി വട്ടാൽ പക്ഷ ചൊവ്വാഴ്ച നടത്താനിരുന്ന കർണാടക ബന്ദ ് പിൻവലിച്ചതായും ചൊവ്വാഴ്ച കരിദിനമായി ആചരിക്കുമെന്നും സംഘടന പ്രസിഡൻറും മുൻ എം.എൽ.എയുമായ വട്ടാൽ നാഗരാജ് അറിയിച്ചു. മഹാമസ്താഭിഷേകവും ദക്ഷിണ കുംഭമേളയും നടക്കുന്നതിനാൽ ഭക്തരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ബന്ദ് പിൻവലിക്കുകയാണെന്നും പകരം മറ്റൊരുദിവസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബന്ദ് പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ വട്ടാൽ നാഗരാജിനെതിരെ രൂക്ഷ വിമർശനമുയർന്നതിനെ തുടർന്നാണ് പിൻവലിക്കൽ തീരുമാനം എന്നും റിപ്പോർട്ടുണ്ട്. നേരത്തെ ചൊവ്വാഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രൈമറി ആൻറ് സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. ബന്ദ് നടന്നാലും ഇല്ലെങ്കിലും വിദ്യാലയങ്ങൾ പതിവുപോലെ പ്രവർത്തിപ്പിക്കുമെന്ന നിലപാടിലായിരുന്നു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.