പൂണെ: പൂണെയിൽ 200 അടി ആഴമുള്ള കുഴൽ കിണറിൽ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. കുഴ ൽ കിണറിലേക്ക് വീണ കുട്ടി 10 അടി ആഴത്തിൽ തങ്ങി നിൽക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേർന്നാണ് രവി പണ്ഡിറ്റ് ബിൽ എന്ന ആറ് വയസുകാരനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കളിക്കുന്നതിനിടെ കുട്ടി കുഴൽ കിണറിൽ വീഴുകയായിരുന്നു. സംഭവം നടക്കുേമ്പാൾ കുട്ടിയുടെ അച്ഛനും അമ്മയും പുറത്ത് ജോലിത്തിരക്കുകളിലായിരുന്നു. തോറാൻഡ്ല ഗ്രാമത്തിലാണ് സംഭവം. നേരത്തെയും സമാനമായ സംഭവങ്ങൾ ഇന്ത്യയുടെ പലയിടത്തും നടന്നിരുന്നു. തമിഴ്നാട്, ബീഹാർ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും കുട്ടികൾ കുഴൽ കിണറിൽ വീണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.