പൂണെ കാറപകടം: കാറോടിക്കുമ്പോൾ മദ്യപിച്ചിരുന്നുവെന്ന് കൗമാരക്കാരൻ; സംഭവിച്ചത് എന്തെന്ന് പൂർണമായി ഓർമയില്ലെന്നും മൊഴി

പൂണെ: അമിതവേ​ഗത്തിലെത്തിയ ആഢംബര കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വാഹനമോടിക്കുമ്പോൾ താൻ മദ്യപിച്ചിരുന്നുവെന്ന് കൗമാരക്കാരന്റെ മൊഴി. ചോദ്യം ചെയ്യലിനിടെ താൻ നടന്ന സംഭവങ്ങൾ പൂർണമായി ഓർക്കുന്നില്ലെന്നും കൗമാരക്കാരൻ പറഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം അപകടത്തിനുശേഷമുള്ള രക്ത പരിശോധനക്ക് തൻറെ രക്തം മാറ്റി നൽകിയെന്ന് ചൂണ്ടിക്കാട്ടി കൗമാരക്കാരന്റെ അമ്മയെ പൂണെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരൻറെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മേയ് 19 ഞായാറാഴ്ച പുലർച്ചെ 3.15നാണ് പുണെയിൽ രണ്ടു പേർ കൊല്ലപ്പെട്ട കാറപകടം ഉണ്ടായത്. 12ാം ക്ലാസ് വിജയിച്ചതിൻറെ ആഘോഷം നടത്തി പബ്ബിൽനിന്നും മദ്യപിച്ച് ലക്കുകെട്ട് മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ 17കാരൻ കാറോടിക്കുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഐ.ടി. പ്രൊഫഷണലുകളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. 17കാരനെ പ്രദേശത്തുണ്ടായിരുന്നവർ കാറിൽനിന്നും പിടികൂടി പൊലീസിലേൽപ്പിച്ചെങ്കിലും പ്രായപൂർത്തിയായില്ലെന്ന് കാട്ടി മണിക്കൂറുകൾക്കകം ജാമ്യം നൽകി. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമുയർന്നു. 17കാരനെ വിട്ടയക്കാൻ ഭരണപക്ഷത്തിൻറെ ഇടപെടലുണ്ടായെന്ന പ്രതിപക്ഷ ആരോപണത്തോടെ സംഭവം രാഷ്ട്രീയ വിവാദമായി. തുടർന്ന് കൗമാരക്കാരൻറെ ജാമ്യം ജുവൈനൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി ചിൽഡ്രൻ ഒബ്സർവേഷൻ സെൻററിലേക്ക് മാറ്റി. അപകടത്തിനുശേഷം ഒളിവിൽ പോയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പിതാവ് വിശാൽ അഗർവാളിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിന് 17കാരൻറെ മുത്തച്ഛൻ സുരേന്ദ്ര അഗർവാളും അറസ്റ്റിലായി.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

പു​​ണെ: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത വി​​ദ്യാ​​ർ​​ഥി​ ഒാ​ടി​ച്ച പോ​​ർ​​ഷെ കാ​​റി​​ടി​​ച്ച് ര​​ണ്ടു​​പേ​​ർ മ​രി​ച്ച കേ​​സി​​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ വി​​ദ്യാ​​ർ​​ഥി​​യു​​ടെ മാ​താ​പി​താ​ക്ക​​ളെ ജൂ​ൺ അ​ഞ്ചു​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​​പ​​ക​​ട​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള പ​​രി​​ശോ​​ധ​​ന​​ക്ക് കു​ട്ടി​യു​ടെ ര​ക്ത​സാ​മ്പി​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ​

പ​​രി​​ശോ​​ധ​​ന​​ക്ക് ത​​ന്റെ ര​​ക്തം മാ​​റ്റി​​ന​​ൽ​​കി​​യെ​​ന്ന കു​​റ്റ​​ത്തി​​ന് കു​ട്ടി​യു​ടെ മാ​താ​വ് ശി​വാ​നി അ​ഗ​ർ​വാ​ളി​നെ ജൂ​ൺ ഒ​ന്നി​ന് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​​യ​​ൽ എ​​സ്റ്റേ​​റ്റ് വ്യ​​വ​​സാ​​യി​​യാ​​യ പി​താ​വ് വി​ശാ​ൽ അ​ഗ​ർ​വാ​ളി​നെ​യും കു​റ്റ​മേ​ൽ​ക്കാ​ൻ ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ സു​​രേ​​ന്ദ്ര അ​​ഗ​​ർ​​വാ​​ളി​നെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​രും ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റു​ള്ള​വ​ർ.

മേ​​യ് 19നാ​​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 12ാം ക്ലാ​​സ് വി​​ജ​​യി​​ച്ച​​തി​​ന്റെ ആ​​ഘോ​​ഷം ന​​ട​​ത്തി പ​​ബ്ബി​​ൽ​​നി​​ന്ന് മ​​ദ്യ​​പി​​ച്ച് ല​​ക്കു​​കെ​​ട്ട് മ​​ണി​​ക്കൂ​​റി​​ൽ 200 കി​​ലോ​​മീ​​റ്റ​​റി​​ലേ​​റെ വേ​​ഗ​​ത്തി​​ൽ 17കാ​​ര​​ൻ ഓ​ടി​ച്ച കാ​​റി​ടി​ച്ച് ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. ബൈ​​ക്ക് യാ​​ത്രി​ക​രാ​യ ഐ.​​ടി പ്ര​​ഫ​​ഷ​​ന​​ലു​​ക​​ളാ​​യ അ​​നീ​​ഷ് അ​​വാ​​ഡി​​യ, അ​​ശ്വി​​നി കോ​​സ്റ്റ എ​​ന്നി​​വ​​രാ​​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Pune car accident; Minor confesses he was drunk, don't remember what exactly happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.