പുണെ: ബധിര-മൂകയായ 30കാരിയെ സൈനിക ആശുപത്രിയിൽ പലതവണ ബലാത്സംഗത്തിനിരയാക്കിയ നാലു സൈനികരെ അറസ്റ്റ് ചെയ്തു. പുണെക്കു സമീപമുള്ള ഖഗ്കിയിലാണ് സംഭവം. ആശുപത്രിയിലെ ഗ്രേഡ്-നാല് ജീവനക്കാരിയാണ് നാലു വർഷത്തിനിടെ പലതവണയായി ബലാത്സംഗത്തിനിരയായത്.
2014ൽ ആദ്യമായി ഒരു ജവാൻ ആശുപത്രിയിലെ ശുചിമുറിയിൽവെച്ച് ബലാത്സംഗത്തിനിരയാക്കി. സംഭവം തെൻറ മേലധികാരിയായ നഴ്സിങ് അസിസ്റ്റൻറിനെ പരാതിയായി അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിന് പകരം ഇയാളും ചൂഷണം തുടങ്ങി. തനിക്ക് മൊബൈൽ സന്ദേശമായി അയച്ച പരാതി പരസ്യമാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ബലാത്സംഗം നടത്തിയത്. ഇതേ രീതിയിൽ മറ്റു രണ്ടു ജവാന്മാരും പീഡിപ്പിച്ചു.
ദൃശ്യം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഒടുവിൽ ഒരു സർക്കാറിതര സംഘടന വഴിയാണ് ഇവർ പരാതി നൽകിയത്. ഇൗ വിഷയത്തിൽ സൈനികതല അന്വേഷണവും തുടങ്ങി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സൈനികകേന്ദ്രങ്ങൾ പറഞ്ഞു. വിധവയായ യുവതിക്ക് 12 വയസ്സുള്ള ആൺകുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.